വേങ്ങര ഊരകത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയ സഹോദരിമാർ കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ചു.
വേങ്ങര ബന്ധുവീട്ടിൽ വിരുന്നിനെത്തിയ സഹോദരിമാർ കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് പടിക്കത്തൊടി അലവിയുടെ മക്കളായ ബുശ്റ (26), അജ്‌മല തി (21) എന്നിവരാണു മരിച്ചത്.
വൈകീട്ട് നാലരയോടെ ഊരകം കോട്ടുമല കാങ്കെടക്കടവിലാണ് അപകടം. മൂത്ത സഹോദരിയുടെ കോട്ടുമലയിലെ മുട്ടപറമ്പൻ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ഇരുവരുടെയും കുടുംബങ്ങൾ.
ഇവിടെനിന്നാണ് കടവിലേക്ക് കുളിക്കാൻപോയത്. ഇരുവരും നീന്തലറിയാത്തവരാണ്. മൂന്നാൾ ആഴത്തിൽ വെള്ളമുള്ള കുഴിയുള്ള ഭാഗത്താണ് ഇരുവരും മുങ്ങിത്താഴ്ന്നത്. കൂടെയുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താനായി ശ്രമിച്ചു.
ഇവർ ബഹളം വെച്ചതിനെത്തുടർന്ന് കുളികഴിഞ്ഞ് കയറിപ്പോയ സഹോദരീപുത്രൻ സഹദ് തിരികെവന്ന് കുട്ടികളെ കരയിലേക്കു വലിച്ചിട്ട് രക്ഷപ്പെടുത്തി. ബഹളം കേട്ടെത്തിയ സമീപവാസികളാണ് മുങ്ങിത്താഴുകയായിരുന്ന ഇരുവരെയും കരക്കെത്തിച്ചത്. ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുശ്റയുടെ ഭർത്താവ് വലിയോറ പുത്തനങ്ങാടി ആയിശാബാദ് സ്വദേശി എറിയാടൻ അമീറാണ്.
മക്കൾ: മുഹമ്മദ് നാഫിഹ്, റിസ മഹറിൻ.
അജ്‌മല തസ്‌നിയുടെ ഭർത്താവ് കുഴിപ്പുറം സ്വദേശി തെക്കേതിൽ ഫായിസ്.
മാതാവ്: പാത്തുമ്മു.
മറ്റു സഹോദരങ്ങൾ: സൈനബ, റുഖിയ, സൽമാൻ, ബശീർ.
മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുത്രപത്രി മോർച്ചറിയിലേക്കു മാറ്റി
