NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയോധികയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണ്ണവും പണവും കവർന്നു

പ്രതീകാത്മക ചിത്രം

കണ്ണൂർ: തലശ്ശേരി ചിറക്കരയിൽ വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു.

 

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ആറര പവൻ സ്വർണവും 10,000 രൂപയുമാണ് കൊള്ളയടിച്ചത്.

രാവിലെ ഗെയ്റ്റ് തകർത്ത് അകത്ത് കടന്നായിരുന്നു മോഷണം. വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കൾ കയറിയിരുന്നു.

തലശേരി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!