വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
വള്ളിക്കുന്ന് : മലപ്പുറം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ മണ്ഡലം ചെയർമാൻ എ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
സി.ഉണ്ണിമൊയ്തു അധ്യക്ഷത വഹിച്ചു. ടി.പി.എം.ബഷീർ, പി.ഐ വീരേന്ദ്രകുമാർ, കെ.പി.മുഹമ്മദ്, കോശി പി തോമസ്, കെ.പി.അമീർ, പി.പി അബ്ദുറഹിമാൻ, കെ.പി.ആസിഫ് മഷ്ഹൂദ്, വി.കെ.ബാപ്പു ഹാജി എന്നിവർ പ്രസംഗിച്ചു.
