പരപ്പനങ്ങാടി നഗരസഭ ഭിന്നശേഷിക്കാർക്ക് മുച്ചക്ക്ര വാഹനം നൽകി.
പരപ്പനങ്ങാടി : നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ഭിന്നശേഷിക്കാർക്ക് മുച്ചക്ക്ര വാഹനം നൽകി.
നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.പി. മുഹ്സീന അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഉപാധ്യക്ഷ കെ. ഷഹർബാനു, സ്ഥിരംസമിതി അധ്യക്ഷന്മാരായപി.പി. ഷാഹുൽ ഹമീദ്, എ. സീനത്ത് ആലിബാപ്പു, കൗൺസിലർമാരായ സി. ജയദേവൻ, റസാഖ്, ജുവൈരിയ, എ.വി. ഹസ്സൻ കോയ, സുഹറ, ബേബി, ഐ.സി.ഡി.എസ് സൂപ്പർവൈസർ റജീന എന്നിവർ പങ്കെടുത്തു.
