പരപ്പനങ്ങാടി നഗരസഭാ ഓഫീസിൻറെ ഗ്ലാസ് ഡോർ അജ്ഞാതൻ അടിച്ചു തകർത്തു.
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭാ ഓഫീസിൻറെ ഗ്ലാസ് ഡോർ അജ്ഞാതൻ അടിച്ചു തകർത്തു.
മുൻവശത്തെ രണ്ടു ഗ്ലാസ് ഡോറുകളിൽ ഒന്നാണ് അടിച്ചു തകർത്തിട്ടുള്ളത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
ശനിയാഴ്‌ച പുലർച്ചെ ഒരുമണിക്ക് ശേഷമാണ് സംഭവം.
ഗ്ലാസ് പൊട്ടി വീഴുന്ന ശബ്ദം കേട്ട് മുകൾനിലയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ വന്ന് നോക്കിയപ്പോഴാണ് ഗ്ലാസ് ഡോർ അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത്.
പരപ്പനങ്ങാടി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
