പരപ്പനങ്ങാടിയിൽ ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു.
പരപ്പനങ്ങാടി: ഒന്നര വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. അയ്യപ്പൻകാവ് നുള്ളംകുളം കാട്ടുങ്ങൽ നിസാറിൻ്റെ മകൻ മുഹമ്മദ് നാഖിബ് (ഒന്നര) ആണ് മരിച്ചത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ സമീപത്തെ കുളത്തിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അങ്ങാടി മൊയ്‌ദീൻ പള്ളിയിൽ ഖബറടക്കി.
മാതാവ്: സൽമ
സഹോദരങ്ങൾ : ഫാത്തിമ സഫാന, മുഹമ്മദ് നാഫിൽ.
.
