NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊച്ചിയിലെ ലോഡ്ജില്‍ യുവതിയ്ക്ക് മര്‍ദ്ദനം; ലോഡ്ജ് ഉടമയും സുഹൃത്തും പിടിയില്‍

കൊച്ചിയിലെ ലോഡ്ജില്‍ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ലോഡ്ജ് ഉടമയും സുഹൃത്തും പിടിയില്‍. കൊച്ചിയിലെ ബെന്‍ടൂറിസ്റ്റ് ഹോം ഉടമ ബെന്‍ജോയ് സുഹൃത്ത് ഷൈജു എന്നിവരാണ് സംഭവത്തെ തുടര്‍ന്ന് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിക്കെതിരെ അക്രമസംഭവം അരങ്ങേറിയത്.

രണ്ട് ദിവസം മുന്‍പ് യുവതിയും എട്ടംഗ സംഘവും ലോഡ്ജില്‍ മുറിയെടുത്തിരുന്നു. രണ്ട് മുറികളിലായാണ് യുവതിയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി യുവതി പുറത്ത് പോയിരുന്നു. വൈകി തിരിച്ചെത്തിയതോടെ പ്രതികളിലൊരാളായ ഷൈജുവും യുവതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

 

സംഘര്‍ഷത്തില്‍ ഇടപെട്ട ലോഡ്ജിന്റെ ഉടമസ്ഥന്‍ യുവതിയുടെ മുഖത്ത് രണ്ട് പ്രാവശ്യം മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവരോട് ലോഡ്ജ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു.

അടച്ച പണം തിരികെ ലഭിക്കാതെ പോകില്ലെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷമുണ്ടായി. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തേക്കെത്തിയ കൊച്ചി നോര്‍ത്ത് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *