പരപ്പനങ്ങാടിയിൽ വ്യാപാരി കുടുംബമേള സമാപിച്ചു
പരപ്പനങ്ങാടി : പരപ്പനങ്ങാടി മർച്ചന്റസ് അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ മേള ഗംഭീര സമാപിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി മേള ഉദ്ഘാടനം ചെയ്തു.
മരണപ്പെടുന്ന ഒരു വ്യാപാരിക്ക് പത്തുലക്ഷം രൂപയുടെ മരണാനന്തര സുരക്ഷയും മാറാരോഗികൾക്ക് ചികിത്സ സുരക്ഷയും ഉറപ്പാക്കിയ പദ്ധതിക്ക് ഇന്ത്യയിൽ ബദലില്ലെന്നും ഇത്തരം സുരക്ഷ പദ്ധതികൾ പൊതുസമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, കേരള സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത്, നഹാസ് ആശുപത്രി എം.ഡി. ഡോ മുനീർ നഹ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ മലബാർ ബാവ ഹാജി, ബഷീർ കാടാമ്പുഴ , യൂത്ത് വിങ്ങ് സംസ്ഥാന അധ്യക്ഷൻ സലിം രാമനാട്ടുകര, സെക്രട്ടറി എ. വി. വിനോദ് കുമാർ, ഫൈനാൻസ് ഹരീഷ് ബ്രാസ് എന്നിവർ സംസാരിച്ചു.
ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപിച്ച ഡോ. എം.എ. അബ്ദുൽകബീർ, റഫീഖ് സ്വർണാലയ എന്നിവർക്ക് ബിസിനസ് അവാർഡും മികച്ച സംഘാടകൻ മണ്ഡലം അധ്യക്ഷൻ മുജീബ് ദിൽദാറിന് യൂത്ത് വിങ്ങിന്റെ സംഘടന അവാർഡും നൽകി ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും നടന്നു
