NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി മുൻസിപ്പൽ തല സ്കൂൾ കലോത്സവം സമാപിച്ചു ; ചിറമംഗലം എ.യു.പി.എസ്. ജേതാക്കൾ

പരപ്പനങ്ങാടി മുൻസിപ്പൽ തല സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ ചിറമംഗലം എ.യു.പി.എസ്. വിദ്യാർഥികളും അധ്യാപകരും  ട്രോഫിയുമായി. 

പരപ്പനങ്ങാടി : ആനപ്പടി ഗവ: എൽ.പി. സ്കൂളിൽ നടന്ന മുൻസിപ്പൽതല സ്കൂൾ കലോത്സവം സമാപിച്ചു. എ.യു.പി.എസ് ചിറമംഗലം ഒന്നാം സ്ഥാനം നേടി. ആനപ്പടി ജി.എൽ.പി.എസ് രണ്ടാംസ്ഥാനവും, എ.എം.യു.പി.എസ് ഉള്ളണം മൂന്നാം സ്ഥാനും കരസ്ഥമാക്കി.
അറബിക് സാഹിത്യോത്സവത്തിൽ എ.എം.എൽ.പി.എസ് നെടുവ സൗത്ത് ഒന്നാം സ്ഥാനവും എ.എം.യു.പി.എസ് പാലത്തിങ്ങൽ, ജി.എൽ.പി.എസ് പരപ്പനങ്ങാടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
25 ന് സ്റ്റേജിതര മത്സരങ്ങളും, 28 ന് സ്റ്റേജിന മത്സരങ്ങളുമാണ് നടന്നത്. കലാമേള നഗരസഭാ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയുമായി.
നഗരസഭാ ഉപാധ്യക്ഷ കെ.ഷഹർബാനു, പി.പി. ഷാഹുൽ ഹമീദ്, സീനത്ത് ആലിബാപ്പു, ഇ.ടി. സുബ്രഹ്മണ്യൻ, കെ.കെ.എസ് തങ്ങൾ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ പി.വി മുസ്തഫ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.ജാഫർ, കൗൺസിലർമാരായ കെ.പി. റംല, വി.കെ. സുഹറ, ഒ. സുമിറാണി, സി. ജയദേവൻ, കെ.പി. മറീന, പ്രഥമാധ്യാപിക  കെ.പി.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *