NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചീർപ്പിങ്ങൽ സയൻസ് പാർക്ക് ; തുടർ പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കും; മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

പരപ്പനങ്ങാടി : സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി നിർത്തിവെച്ച പാലത്തിങ്ങൽ ചീർപ്പിങ്ങൽ റീജണൽ സയൻസ് പാർക്ക് ആൻഡ് പ്ലാനിറ്റോറിയം പദ്ധതിയുടെ തുടർ പ്രർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉറപ്പ് നൽകി.

തിരുവനന്തപുരത്ത് മന്ത്രി ആർ ബിന്ദുവിൻ്റെ  ഓഫീസ് ചേമ്പറിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെയും കെ.പി.എ. മജീദ് എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടേയും യോഗത്തിലാണ്സയൻസ് പാർക്കിൻ്റെ പ്രവൃത്തി അടുത്തവർഷം തന്നെ തുടങ്ങാൻ കെ.എസ്.എസ്.ടി.എം. ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

 

പദ്ധതി ഇനിയും നീണ്ടുപോകുന്നത് ഉചിതമല്ല, ആവശ്യമായ തുക വകയിരുത്തി സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയം ഉടൻ പ്രവർത്തന സജ്ജമാക്കണമെന്നും കെ.പി.എ. മജീദ് എം.എൽ.എ. യോഗത്തിൽ ആവശ്യപെട്ടു.

 

യോഗത്തിൽ സംബന്ധിച്ച നഗരസഭാ ചെയർമാൻ എ. ഉസ്മാൻ, കൗൺസിലർമാരായ  സി. നിസാർ അഹമ്മദ്, അസീസ് കൂളത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.കെ.സിന്ധു,  കെ.എസ്.എസ്.ടി.എം. ഡയറക്ടർ, കെ. സോജു മറ്റ് ഉദ്യോഗസ്ഥർ, സയൻസ് പാർക്ക് നിർമ്മാണ ചുമതലകൾ ഉള്ള ഹാബിറ്റാറ്റ്, കെൽ പ്രതിനിധികൾ, പരപ്പനങ്ങാടി നഗരസഭ സൂപ്രണ്ട് വേണു, പി.വി. ഹാഫിസ് മുഹമ്മദ്, ടി കെ നാസർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *