പരപ്പനങ്ങാടി ഉപജില്ലാ കലോൽസവം നവമ്പറിൽ തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ; സ്വാഗതസംഘം രൂപീകരിച്ചു.
തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവം 2023 തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ രണ്ടാം വാരത്തിൽ നടത്തുന്നതിന് ജനപ്രതിനിധികളും അധ്യാപക പ്രതിനിധികളും പൗരപ്രമുഖരും ചേർന്ന യോഗത്തിൽ ധാരണയായി.
കലോൽസവത്തിന്റെ വിജയകരമായ നടത്തിപ്പിനായി എം.പി മാരായ ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി എം.പി., എം.എൽ എ മാരായ കെ.പി.എ. മജീദ്, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ മുഖ്യരക്ഷാധികാരികളായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
തിരൂരങ്ങാടി നഗരസഭ അധ്യക്ഷൻ കെ.പി. മുഹമ്മദ് കുട്ടിയാണ് സ്വാഗത സംഘം ചെയർമാൻ. പ്രിൻസിപ്പാൾ എൻ. മുഹമ്മദലി (ജനറൽ കൺവീനർ), ഹെഡ്മിസ്ട്രസ് കെ.കെ മിനി (ജോ. കൺവീനർ) എ.ഇ.ഒ. എം.കെ. സക്കീന. ( ട്രഷറർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വിവിധ സബ് കമ്മറ്റി ചെയർമാൻ, കൺവീനർ, അംഗങ്ങൾ എന്നിവരെയും തിരഞ്ഞെടുത്തു. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നൂറിലധികം വിദ്യാലയങ്ങളിലെ കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കും.
യോഗത്തിൽ നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി , വൈസ് ചെയർപേഴ്സൺ കാലൊടി സുലൈഖ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, വാർഡ് കൗൺസിലർ എൻ.എം.സുഹ്റാബി, പി.ടി.എ പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ്, എസ്.എം.സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത് എന്നിവർ സംസാരിച്ചു.
