പരപ്പനങ്ങാടി സ്വദേശി പോത്തനൂരിൽ ബൈക്കപകടത്തിൽ മരിച്ചു.
പരപ്പനങ്ങാടി : കോയമ്പത്തൂരിനടുത്തെ പോത്തന്നൂരിലുണ്ടായ ബൈക്ക് അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു.
പാലത്തിങ്ങൽ എരന്തപെട്ടി മദ്റസക്ക് സമീപം താമസിക്കുന്ന ഷബീർ (39) ആണ് അപകടത്തിൽ മരിച്ചത്.
ബുധനാഴ്ച്ച വൈകീട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സുഹറ .
മക്കൾ: ശിഫ്ന, ഹംസത്ത്, ഷഹാൻ.
