NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് നടത്തി

തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ സംരക്ഷണസദസ്സ് കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: ഗ്രന്ഥശാലകളെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ ചെമ്മാട്ട് ഗ്രന്ഥശാല സംരക്ഷണ സദസ്സ് നടത്തി.

നഗരസഭാ അധ്യക്ഷൻ കെ.പി.മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദലി, എം. മൊയ്തീൻ കോയ, പി. സോമനാഥൻ, കെ. ദാസൻ, പി. മോഹൻദാസ്, കെ. ശംസുദ്ദീൻ, ടി. കൃഷ്ണൻ, വി.ടി. അപ്പുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *