മലപ്പുറം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പ്: എസ്.ഡി.പിഐ സ്ഥാനാര്‍ത്ഥി യായി ഡോ.തസ്‌ലിം റഹ്മാനി മല്‍സരിക്കും; ഫാഷിസത്തെ പ്രതിരോധിക്കാ നുള്ള കരുത്ത് ലീഗിനും കുഞ്ഞാലിക്കുട്ടി ക്കും ഇല്ലെന്നും എസ്.ഡി. പി.ഐ
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പിഐ സ്ഥാനാര്‍ത്ഥിയായി ഡോ.തസ്‌ലിം റഹ്മാനി മല്‍സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുസ്ലിം ലീഗ് നേതാവ് പി .കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന
മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനി മല്‍സരിക്കും.

പാര്‍ലമെന്റില്‍ ഫാഷിസത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കാന്‍ ജനങ്ങളുടെ പിന്തുണ വാങ്ങി ജയിച്ചു കയറിയ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഫാഷിസം ഏറ്റവും അപകടകരമായ രീതിയില്‍ രാജ്യത്തെ വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് രാജിവെച്ച് സുരക്ഷിത താവളം തേടി മടങ്ങിവന്നത്.
ഫാഷിസത്തെ പ്രതിരോധിക്കാനുള്ള കരുത്ത് തനിക്കും പാര്‍ട്ടിക്കുമില്ലെന്നും
ഫാഷിസത്തെ പ്രതിരോധിക്കുന്നതിനേക്കാള്‍ തനിക്കും പാര്‍ട്ടിക്കും അനിവാര്യമായത് അധികാരമാണ് എന്നതുമാണ് കുഞ്ഞാലിക്കുട്ടി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതെന്നും ഇല് യാസ് മുഹമ്മദ് തുംബൈ പറഞ്ഞു.
രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയില്‍ ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ.
ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പൗരത്വ ബില്‍ അവതരിപ്പിച്ച അന്നു തന്നെ പാര്‍ലമെന്റിനു മുമ്പില്‍ ബില്‍ കീറിയെറിഞ്ഞ് പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ച ഡോ. തസ്‌ലിം റഹ്മാനിയെയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ മല്‍സരിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി, മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
