കോട്ടപ്പടി മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്: വായ്പ തുകയിൽ ഒരു കോടി കിട്ടി
മലപ്പുറം: കോട്ടപ്പടി മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനുള്ള വായ്പ തുകയിൽ ഒരു കോടി രൂപ മലപ്പും, നഗരസഭയുടെ അക്കൗണ്ടിലെത്തി. കഴിഞ്ഞ ദിവസമാണ് കേരള അർബൻ ആൻഡ് റൂറൽ ഫിനാൻസ് ഡവലപ്മെന്റ് കോർപറേഷൻ കെയുആർഡിഎഫ്സി) പണം കൈമാറിയത് 50 ലക്ഷം രൂപ കൂടി വരും ദിവസം കൈമാറും. 12.5 കോടി രൂപയാണ് നിർമാണത്തിനു പ്രതീക്ഷിക്കുന്ന ചെലവ് 2 കോടി രൂപ നഗരസഭയുടെ തനതുവിഹിതത്തിൽനിന്നു മാറ്റിവച്ചിരുന്നു. പണം ലഭ്യമാകുന്നതോടെ ഒന്നര വർഷമായി നിലച്ചുപോയ കോട്ടപ്പടി മാർക്കറ്റ് നിർമാണം പുനരാരംഭിച്ചേക്കും മാർക്കറ്റ് കോപ്ലക്സ് നിർമാണത്തിനായി 10 കോടി രൂപയാണ് നഗരസഭ വായ്പയായി എടുക്കുന്നത്. ഈ തുക നിർമാണം പുരോഗമിക്കുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായാണ് കെ ആർഡിഎഫി അനുവദിക്കുക.
അതേസമയം പണം ലഭ്യമാകാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച കരാറുകാർ മായി നഗരസം അടുത്തദിവസം ചർച്ച നടത്തും പണം ലഭിക്കാത്തതിനാൽ നിർമാണം തലയിൽ നിന്നൊഴിവാക്കാൻ ആവശ്യപ്പെട്ട് കരാറുകാരൻ നാഗരസഭ സെക്രട്ടറിക്ക് പലതവണ കത്തു നൽകിയിയിരുന്നു.
2011 മാർച്ചിലാണു മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. പണിയുടെ 40 ശതമാനവും പൂർത്തിയായെങ്കിലും പണം കൈമാറാത്തതിനാൽ 2022 ഫെബ്രുവരിയോടെ പണി നിർത്തി. ഇതുവരെ 2.5 കോടിയുടെ പണി നടത്തിയിട്ടുണ്ടെന്നാണ് കരാറുകാരൻ പറയുന്നത്. 2016 മരാമത്ത് കരാർ പ്രകാരമാണ് നിർമാണച്ചുമതല കൈമാറിയിരിക്കുന്നത്. 7 വർഷ മുൻപത്തെ നിരക്ക് പ്രകാരം നിലവിലെ സ്ഥിതിയിൽ പണി പൂർത്തിയാക്കാൻ സാധിക്കില്ലെന്നും 2018ലെ നിരക്ക് കണക്കാക്കി എസ്റ്റിമേറ്റ് പുതുക്കണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും അടുത്ത യോഗത്തിൽ ചർച്ചയാകും.
