അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന മദ്യവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ
പരപ്പനങ്ങാടി : അനധികൃത വിൽപ്പനക്കായി എത്തിച്ച 27 ലിറ്റർ മദ്യവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. വൈലത്തൂർ പൊന്മുണ്ടം സ്വദേശി മൂത്താട്ടി രഞ്ജിത്ത് കുമാർ (40), മൂന്നിയൂർ പറമ്പിൽപീടിക കരുവാൻതടത്തിൽ സുബീഷ് (39) എന്നിവരാണ് പിടിയിലായത്.
രഞ്ജിത്തിനെ വള്ളിക്കുന്ന് അത്താണിക്കൽ മാതാപുഴ ജംഗ്ഷനിൽ വെച്ച് ഇയാളുടെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ മദ്യവും, സുബീഷിനെ ഇയാളുടെ മോട്ടോർ സൈക്കിളും 12 കുപ്പി മദ്യവും സഹിതം തയ്യിലക്കടവ് പാലത്തിന് സമീപത്തു നിന്നുമാണ് പിടികൂടിയത്.
പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.യു. അരുൺ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്, ശ്രീനാഥ്, സച്ചിൻ എന്നിവരും ചേർന്നാണ് മദ്യവും പ്രതികളെയും പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
