NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മഅ്ദനിക്ക് വരാനുള്ള ചെലവ് വഹിക്കാമെന്നു പി.ഡി.പി

മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് വഹിക്കാന്‍ സന്നദ്ധമായി പി.ഡി.പി. അദ്ദേഹം കേരളത്തിലേക്ക് വരുന്നത് എങ്ങിനെ മുടക്കാം എന്ന ഗൂഡ നീക്കത്തിന്റെ ഭാഗമായാണ് കര്‍ണാടക ഭീമമമായ തുക ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ പണം കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തയ്യാറാണെന്ന് പി ഡി പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുട്ടം നാസര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ മഅ്ദനിയാണ് തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പണമടയ്ക്കും. മഅ്ദനിയുടെ സുരക്ഷക്കായി വരുന്നത് ആറ് ഉദ്യോഗസ്ഥരെന്നാണു കര്‍ണാടക സുപ്രിംകോടതിയെ അറിയിച്ചത്. യാത്ര ചെയ്യുന്ന 10 സ്ഥലങ്ങളുടെ വിവരം മഅ്ദനി നല്‍കിയിട്ടുണ്ട്.

 

ഈ സ്ഥലങ്ങളിലെല്ലാം സുരക്ഷ നല്‍കാന്‍ ഒരു മാസം 20 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നു കര്‍ണാടക അറിയിച്ചു. ഏപ്രില്‍ 17ന് കോടതി അനുകൂല വിധി നല്‍കിയിട്ടും നടപടിക്രമങ്ങളുടെ പേരില്‍ കര്‍ണാടക പോലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്പ് നാലുതവണ കേരളത്തില്‍ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നില്‍ കര്‍ണാടക വെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 

കേരളത്തിലേക്കുള്ള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. പോലീസ് ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കണം. ചെലവിന്റെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ചെലവു വഹിക്കുന്ന കാര്യം ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *