NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 724 പേര്‍ക്ക് രോഗമുക്തി 489 പേര്‍ക്ക് രോഗബാധ: രോഗബാധിതരാ യവരുടെ പ്രാദേശികാടി സ്ഥാനത്തിലുള്ള എണ്ണം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 472 പേര്‍ക്ക്
ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 3,663 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,998 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി നാല്) 724 പേര്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

 

ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,03,087 ആയി. അതേസമയം ജില്ലയില്‍ 489 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 472 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.

കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 20,998 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,663 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

 

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 274  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 105 പേരും 84 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 543 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

വൈറസില്‍ നിന്നും അകലം പാലിക്കാം

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൂര്‍ണമായും വൈറസ് മുക്തമാകുന്നത് വരെ കോവിഡിനെതിരെ നിതാന്ത ജാഗ്രത അനിവാര്യമാണ്.

 

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്.

 

ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 02
ആലങ്കോട്  05
ആലിപ്പറമ്പ് 01
അമരമ്പലം  02
ആനക്കയം  01
അങ്ങാടിപ്പുറം 03
അരീക്കോട്  08
ആതവനാട് 04
ഊരകം 01
ചാലിയാര്‍ 05
ചീക്കോട് 04
ചേലേമ്പ്ര  04
ചെറിയമുണ്ടം 01
ചെറുകാവ്  09
ചോക്കാട് 04
ചുങ്കത്തറ  09
എടക്കര 07
എടപ്പറ്റ 01
എടപ്പാള്‍  20
എടരിക്കോട് 07
എടവണ്ണ  10
എടയൂര്‍ 04
ഏലംകുളം 07
കാലടി 01
കാളികാവ്  03
കല്‍പകഞ്ചേരി 05
കണ്ണമംഗലം 01
കരുവാരക്കുണ്ട് 01
കാവനൂര്‍  04
കീഴാറ്റൂര്‍  08
കീഴുപറമ്പ 03
കോഡൂര്‍ 02
കൊണ്ടോട്ടി  15
കൂട്ടിലങ്ങാടി  01
കോട്ടക്കല്‍ 08
കുറുവ  02
കുറ്റിപ്പുറം 05
കുഴിമണ്ണ 04
മക്കരപ്പറമ്പ 01
മലപ്പുറം  34
മമ്പാട്  05
മംഗലം 01
മഞ്ചേരി  14
മങ്കട  01
മാറാക്കര 03
മാറഞ്ചേരി 14
മേലാറ്റൂര്‍ 01
മൂന്നിയൂര്‍  07
മൂര്‍ക്കനാട്  01
മുതുവല്ലൂര്‍  06
നന്നമ്പ്ര 04
നന്നംമുക്ക് 07
നെടിയിരുപ്പ് 02
നിലമ്പൂര്‍  07
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 01
പള്ളിക്കല്‍ 01
പാണ്ടിക്കാട്  05
പരപ്പനങ്ങാടി 10
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 05
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പെരുവള്ളൂര്‍ 01
പൊന്മള 03
പൊന്മുണ്ടം 01
പൊന്നാനി 01
പൂക്കോട്ടൂര്‍ 02
പോരൂര്‍ 03
പോത്തുകല്ല് 03
പുലാമന്തോള്‍ 04
പുളിക്കല്‍ 12
പുല്‍പ്പറ്റ 01
പുറത്തൂര്‍ 05
പുഴക്കാട്ടിരി 01
താനാളൂര്‍ 04
താനൂര്‍ 03
തലക്കാട് 02
തവനൂര്‍  03
താഴെക്കോട് 01
തേഞ്ഞിപ്പലം 01
തെന്നല 03
തിരുനാവായ 02
തിരുവാലി 03
തൃക്കലങ്ങോട് 03
തൃപ്രങ്ങോട് 01
തുവ്വൂര്‍  02
തിരൂര്‍  07
തിരൂരങ്ങാടി  16
ഊര്‍ങ്ങാട്ടിരി 17
വളാഞ്ചേരി  06
വളവന്നൂര്‍ 01
വള്ളിക്കുന്ന് 08
വട്ടംകുളം 06
വാഴക്കാട്  07
വാഴയൂര്‍ 01
വഴിക്കടവ്  03
വെളിയങ്കോട് 13
വേങ്ങര 04
വെട്ടത്തൂര്‍ 02
വെട്ടം 04
വണ്ടൂര്‍ 11

Leave a Reply

Your email address will not be published. Required fields are marked *

You may have missed