NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. കല്ലായി റോഡില്‍ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സില്‍ക്ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്. 12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

 

രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന്റെ പാര്‍ക്കിംഗ് ഏരിയയിലെ കാറുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയാണ് ഫയര്‍ഫോഴ്‌സ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *