NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ നിന്ന് കാണാതായ ഭർതൃമതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തി

തിരൂരങ്ങാടി : കാണാതായ ഭർതൃമതിയെയും കുട്ടിയെയും കാമുകനൊപ്പം കണ്ടെത്തി. കുന്നുംപുറം സ്വദേശിയായ 24 കാരിയെയും 2 വയസ്സുള്ള കുട്ടിയെയുമാണ് കാണാതായിരുന്നത്.

 

ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് നിന്നും കാമുകനോടൊപ്പം കണ്ടെത്തി. പോലീസ് ഇവരെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നും കാമുകനൊപ്പം പോകാൻ താൽപ്പര്യം പറഞ്ഞതിനെ തുടർന്ന് യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു.

 

ഭർതൃമതിയായ യുവതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. കൊയിലാണ്ടി സ്വദേശിയായ കാമുകൻ കോഴിക്കോട് മൂഴിക്കൽ ആണ് താമസം. പത്രത്തിൽ പുനർവിവാഹ പരസ്യം കണ്ടാണ് പരിചയം.

Leave a Reply

Your email address will not be published. Required fields are marked *