തിരൂരങ്ങാടിയിൽ വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്നു വീണു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
തിരൂരങ്ങാടി: വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു.
കൊടിഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ സഹൽറഹ്മാൻ (9), റാഷിദ് (9) എന്നിവർക്കാണ് പരിക്കേറ്റത്.
വീട് പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീഴുകയായിരുന്നു എന്നാണ് വിവരം.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
