പരപ്പനങ്ങാടി ചിറമംഗലത്ത് ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.
പരപ്പനങ്ങാടി: ചിറമംഗലത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയോടെതിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും പരപ്പനങ്ങാടി ഭാഗത്തേക്ക് വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.
ഇരുവാഹനത്തിലെയും യാത്രക്കാരായ ദേവൻ സിംഗ് (36), ഹംസ (55 , അബു (56) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നുപേരേയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
