ആറു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് ജനുവരി 1 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ആറ് രാജ്യങ്ങളില്‍ നിന്നും ജനുവരി 1 മുതല്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ ആടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ചൈനയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് വലിയതോതില്‍ പടരുന്ന സാഹചര്യത്തിലാണ് ഈ മുന്‍കരുതല്‍
ചൈന, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് അടുത്ത വര്‍ഷം 1 മുതല്‍ ഇന്ത്യയിലെത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിഅറിയിച്ചു.
