NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഛര്‍ദിയെ തുടര്‍ന്ന് കൊടിഞ്ഞി സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.

തിരൂരങ്ങാടി: ഛര്‍ദിയെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകള്‍ ഫാത്തിമ റഹ (9) ആണ് മരിച്ചത്.
കൊടിഞ്ഞി എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആണ്.
വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂര്‍ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടില്‍ പോയതായിരുന്നു. ചര്‍ദിയെ തുടര്‍ന്നു മുന്നിയൂരിലും തിരൂരങ്ങാടിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
മരണകാരണമറിയാന്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസള്‍ട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാനാകൂ.
ഉമ്മ: സമീറ.
സഹോദരങ്ങള്‍: മുഹമ്മദ് റിഹാന്‍, റൈഹ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!