NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KSRTC ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; തലയിലൂടെ ടയർ കയറിയിറങ്ങി

ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കായംകുളം എസ്. എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമം(51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംക്‌ഷനിൽ രാവിലെയായിരുന്നു അപകടം.

സുമം രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പിന്നാലെ വന്ന ബസിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്.

അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *