NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആനപ്പടി ജി.എൽ.പി. സ്കൂളിൽ വെച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ആനപ്പടി ഗവ: എൽപി സ്കൂളിൽ നടന്ന നേത്രചികിൽസാ ക്യാമ്പ് പ്രൊഫ: വി പി ശശിധരൻ ഉൽഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവ് യുവചേതന സാംസ്കാരികവേദി അഹല്യ കണ്ണാശുപത്രിയും സംയുക്തമായി ആനപ്പടി ജി.എൽ.പി. സ്കൂളിൽ വെച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 9 മണി മുതൽ 2 മണി വരെ നടന്ന പരിപാടി കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ വി.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി. റമീസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇ.ടി. ദിനേശൻ, നഗരസഭാ കൗൺസിലർമാരായ കെ.കെ.എസ് തങ്ങൾ, ഒ.സുമിറാണി, കെ.പി. റംല, ഇ.ടി. സുബ്രഹ്മണ്യൻ, തുടങ്ങിയവർ സംസാരിച്ചു. അഹല്യ കണ്ണാശുപത്രി മാനേജർ പ്രശാന്ത്, ഡോ: രേഖ, കോ-ഓർഡിനേറ്റർ രമേശ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *