NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദുരൂഹ സാഹചര്യ ത്തില്‍ കാണാതായ യുവാവിനെ  കൊലപ്പെടുത്തി യതെന്ന് തെളിഞ്ഞു: സുഹൃത്തുക്കള്‍ പിടിയില്‍.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ എടപ്പാള്‍ കിഴക്കേ വളപ്പില്‍ ഹനീഫ യുടെ മകന്‍ കെ.. വി. ഇര്‍ഷാദിനെ (25) സുഹൃത്തുക്കള്‍ കോല പ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (27) എന്നിവരെയാണ് തിരൂര്‍ ഡി വൈ എസ് പി സുരേഷ് ബാബു, ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ സി ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സ്വര്‍ണ്ണ വിഗ്രഹം തരാം എന്ന് പറഞ്ഞു പണം വാങ്ങിയത് തിരിച്ചു ചോദിക്കുമോ എന്ന ആശങ്കയാണ് പ്രതികള്‍ ഈ അറുകൊല ചെയ്യാന്‍ കാരണമെന്നാണ് അറിയുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *