NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരുവനന്തപുരത്ത് കട അടിച്ചുതകര്‍ത്ത് ഹര്‍ത്താല്‍ അനുകൂലികള്‍, പഴക്കുലകള്‍ വലിച്ചെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ കടയ്ക്കുനേരെ ഹര്‍ത്താന്‍ അനുകൂലികളുടെ ആക്രമണം. കട അടിച്ചുതകര്‍ത്തു, പഴക്കുലകള്‍ വലിച്ചെറിഞ്ഞു. ആക്രമണം നടത്തിയത് 15പേര്‍ ഉള്‍പ്പെട്ട സംഘം. ഒരാള്‍ കസ്റ്റഡിയില്‍ ബാലരാമപുരത്ത് കടകള്‍ അടപ്പിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അരങ്ങേറുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്.

കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും വാഹനങ്ങള്‍ക്കുനേരെ ആക്രമണം. നിരവധി കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ലോറികള്‍ക്കുനേരെയും ആക്രമണം. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനുമുന്നില്‍ കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *