പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ പുസ്തകക്കൂട് സ്ഥാപിച്ച് നവജീവൻ വായനശാല
പരപ്പനങ്ങാടി: ജനകീയ വായനക്ക് പൊതുഇടങ്ങൾ സ്ഥാപിക്കുക എന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ ആഹ്വാന പ്രകാരം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ നവജീവൻ വായനശാല പുസ്തകക്കൂട് സ്ഥാപിച്ചു.
പരപ്പനങ്ങാടി എസ്.ഐ പി. ബാബുരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.
സ്റ്റേഷനിൽ എത്തുന്നവർക്ക് പുസ്തകങ്ങൾ വായിക്കാൻ അവസരമൊരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെതുൾപ്പെടെയുള്ള നിരവധി പുസ്തകങ്ങൾ സൗജന്യമായി പുസ്തക കൂട്ടിൽ ലഭ്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പുസ്തകങ്ങളും ആനുകാലികങ്ങളും പുസ്തകക്കൂട്ടിലെത്തിക്കുമെന്ന്
ചടങ്ങിൽ പങ്കെടുത്ത വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത്, സെക്രട്ടറി എം.പ്രഭാകരൻ എന്നിവർ അറിയിച്ചു.
