NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബൈക്കപകടത്തിൽ പരുക്കേറ്റ പരപ്പനങ്ങാടി സ്വദേശിയായ വിദ്യാർഥി മരിച്ചു.

പരപ്പനങ്ങാടി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
ചെട്ടിപ്പടി ആലുങ്ങൽബീച്ചിലെ കിണറ്റിങ്ങൽ ഫൈസലിന്റെ മകനും പരപ്പനങ്ങാടി ശിഹാബ് തങ്ങൾ കോളജിലെ പ്ലസ്ടു വിദ്യാർഥിയുമായ മുഹമ്മദ് നജീബ് (17) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി ചെട്ടിപ്പടി ബീച്ച് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ്
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് മരിച്ചത്.

മാതാവ് : സാഹിദ. സഹോദരങ്ങൾ: നജാദ്, നിഹാദ്, ഷംനാദ് .
ഖബറടക്കം ഇന്ന് (ഞായർ ) ആലുങ്ങൽബിച്ച് ശൈഖിന്റെ പള്ളി ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed