NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു.

പാലക്കാട്: മലമ്പുഴയിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പിന്റെ കടിയേറ്റ് മരിച്ചു. കിടപ്പുമുറിയിൽ അമ്മയുടെ കൂടെ ഉറങ്ങിക്കിടന്ന നാലരവയസുകാരനെ  വീടിൻ്റെ മേൽക്കൂരയിൽ നിന്ന് താഴെ വീണ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.

 

മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ ഇളയ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് (വെള്ളികെട്ടൻ) കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

 

ശനിയാഴ്ച പുലർച്ചെ രണ്ടര യോടെയാണ് സംഭവം. അമ്മ ബിബിതയുടെ വീട്ടിൽവെച്ചാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു കുട്ടി. ബിബിതയുടെ കഴുത്തിൽക്കൂടി ഇഴഞ്ഞതോടെയാണ് മുറിക്കുള്ളിൽ പാമ്പുള്ളത് അറിഞ്ഞത്. വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തൊണ്ടവേദനനിക്കുതായി പറയുകയും ചെയ്തു.

 

ദേഹത്ത് നീർക്കെട്ട് വരികയും ചെയ്തതോടെ പാമ്പിന്റെ കടിയേറ്റതായി സംശയം തോന്നുകയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!