NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തേഞ്ഞിപ്പലം: പളളിക്കല്‍ ബസാര്‍ – ആരക്കോട് രാമൻ ചിറ തോട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

പള്ളിക്കൽ ബസാർ ആണൂർ ചിറ്റംപള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി – സുഹ്‌റ ദമ്പതികളുടെ മകൻ മുഹമ്മദ് മിഖ്ദാദിന്റെ (13) മൃതദേഹം ആണ് കണ്ടെത്തിയത്.

 

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് രാമൻ ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെകാണാതായത്. ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ എത്താതായപ്പോൾ അന്വേഷണം നടത്തുകയായിരുന്നു.

തോടിന്റെ കരയിൽ നിന്ന് കുട്ടിയുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. കുട്ടി ഇവിടെ കുളിക്കുന്നത് കണ്ടതായി സമീപവാസികളും പറഞ്ഞു. ഇതോടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർ ആൻഡ് റെസ്ക്യൂ സംഘവും തിരച്ചിൽ നടത്തുകയായിരുന്നു.

 

കുട്ടി കുളിച്ചിരുന്ന ഭാഗത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ പേങ്ങാട്ട് ഭാഗത്ത് നിന്നാണ് ഇന്നലെ രാത്രി 11.30 ഓടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *