കവറൊടി മുഹമ്മദ് മാസ്റ്റർ നിര്യാതനായി
തിരൂരങ്ങാടി: അറിയപ്പെടുന്ന സാമുഹ്യ – സാംസ്കാരിക, രാഷ്ടിയ പ്രവർത്തകൻ കവറൊടി മുഹമ്മദ് മാസ്റ്റർ (76) നിര്യാതനായി.
കലാകാരനും, ചിത്രകലാ അധ്യാപകനുമായിരുന്ന മുഹമ്മദ് മാസ്റ്റർ വാഹനപകട നിവാരണ സമിതി (മാപ്സ് ) മലപ്പുറം ജില്ലാ പ്രസിഡണ്ടാണ്.
കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട നിവാരണസമിതി (മാപ്സ് ) ജില്ല പ്രസിഡന്റ്, തിരൂരങ്ങാടി പൗര സമിതി പ്രസിഡന്റ്, തിരൂരങ്ങാടി കലാ സമിതി സ്ഥാപക അംഗം, തിരൂർ ഏഴൂർ
എം ടി പി എസ് യു പി സ്കൂൾ മുൻ അധ്യാപകൻ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ ബ്ലോക്ക് പ്രസിഡണ്ട്, എ വി മുഹമ്മദ് സ്മാരക സമിതി ജോയിൻ കൺവീനർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഡോക്ടർ കവറൊടി മുഹമ്മദ് മാസ്റ്റർ.
അഞ്ച്പതിറ്റാണ്ടുകാലം സാമൂഹിക കലാസാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്തതിന് നൈജീരിയ ആസ്ഥാനമായ ഡൈയനാമിക് പീസ് റെസ്ക്യൂ മിഷ്യൻ ഇന്റെർ നാഷണൽ അക്കാഡമിയാണ് കവറൊടി മുഹമ്മദ് മാഷിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്
ഭാര്യ: ഖദീജ. മക്കൾ:നൗഷാദ്, റിഷാദ്, നിഷാദ്, നിഷാത്ത്, മരുമകൾ : ഷാനവാസ് (പുതിയങ്ങാടി), ഖൈറു (പുതിയങ്ങാടി), ഖദീജ ( പെരുഞ്ചേരി ), റൈഹാനത്ത് (ചെമ്മാട് )
ഖബറടക്കം ഇന്ന് രാവിലെ 11.30 തിരൂരങ്ങാടി മേലേചിന ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
