NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ അനുമോദിച്ചു.

പാലത്തിങ്ങൽ: 2021-22 വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ അനുമോദിച്ചു.
ഇത്തവണ 25 ഓളം വിദ്യാർത്ഥികളാണ് അനുമോദനം ഏറ്റു വാങ്ങിയത്.
പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ. ഉസ്മാൻ മുഖ്യാതിഥിയായിരുന്നു.
 പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു.
ഡി ഡി.ഗ്രൂപ്പ്ചെയർമാൻ ഫിറോസ് കെ.പി അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ ഉസ്‌മാൻ ഉപഹാരം സമർപ്പണം നടത്തി.
ഡി.ഡി ഗ്രൂപ്പ് പ്രവാസി കൂട്ടായ്‌മയായ മെക്കോ ഡി.ഡിയുടെ ഉപഹാരം വിദ്യാർത്ഥികൾക്ക് കൈമാറി.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കും ഡി.ഡി ഗ്രൂപ്പിന്റെ ഉപഹാരം നൽകി.
ഡി.ഡി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗം അഫ്‌സൽ കെ.വി.പി സ്വാഗതവും
ഡി.ഡി ഗ്രൂപ്പ് ജോയിന്റ് കൺവീനർ കെ.ടി വിനോദ്‌ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *