നിർധനരായ വിദ്യാർത്ഥികൾക്ക് ജെ.ആർ.സിയുടെ കൈത്താങ്ങ്; പഠന കിറ്റുകൾ നൽകി
പരപ്പനങ്ങാടി : ജൂനിയർ റെഡ്ക്രോസ് ജില്ലാ കമ്മറ്റിയുടെ ‘കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു.
ചെട്ടിപ്പടി ഫിഷറീസ് സ്കൂളിൽ നടന്ന ചടങ്ങിൽ റെഡ്ക്രോസ് തിരൂരങ്ങാടി താലൂക്ക് ചെയർമാൻ വൽസരാജ് ഹെഡ്മിസ്ട്രസ് സുഷമക്ക് കൈമാറി വിതരണോത്ഘാടനം നിർവ്വഹിച്ചു. ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ പി.വിനോദ് അധ്യക്ഷത വഹിച്ചു.
ജില്ലയിൽ നാന്നൂറിൽപരം പഠന കിറ്റുകളാണ് നൽകുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുകയാണ് പദ്ധതിയിയുടെ ലക്ഷ്യം. ചടങ്ങിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ എ.പി. മുസ്തഫ, പരപ്പനങ്ങാടി കോർഡിനേറ്റർ ആശിഷ് തുടങ്ങിയവർ പ്രസംഗിച്ചു.
