പാലക്കാട് രണ്ടു പോലീസുകാർ വയലിൽ മരിച്ചനിലയിൽ: ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനു സമീപം രണ്ടു പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടത്. ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാനില്ലായിരുന്നു. വയലിൽ രണ്ടു ഭാഗത്തായിട്ടാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
എന്നാൽ ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നു. ഹേമാംബിക പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
