NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്യാർഥി പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

മൂന്നിയൂർ: വിദ്യാർത്ഥി പാടത്തെ വെള്ളെക്കെട്ടിൽ മുങ്ങി മരിച്ചു. ചേറക്കോട്- പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണൻ്റെ മകൻ അഭിഷേക് (14) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ കൂട്ടുകാരോടൊപ്പം പാപ്പനൂർ പാടത്തെ വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ അഭിഷേക് മുങ്ങിത്താഴുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടി കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അരിയല്ലൂർ മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അമ്മ: അനുസഹോദരൻ: അനന്തു കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!