NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തില്‍ ആം ആദ്മി – ട്വിന്റി ട്വിന്റി രാഷ്ട്രീയ സഖ്യം യാഥാര്‍ത്ഥ്യമായി, പേര് ജനക്ഷേമ സഖ്യം, ഇനി കേരള നിയമസഭയിലേക്കെന്നും കെജ്രിവാള്‍

കേരളത്തില്‍ ഇനി ആം ആദ്മി- ട്വിന്റി ട്വിന്റി സഖ്യം. ഡല്‍ഹി മുഖ്യമന്ത്രിയും എ എ എപി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.

ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും കേജ്രിവാള്‍ പറഞ്ഞു.

കിഴക്കമ്പലത്തു നടക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് വലിയ മതിപ്പുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

പത്തു വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിയേയോ അരവിന്ദ് കേജ്രിവാളിനെയോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ പാര്‍ട്ടിയുണ്ടാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കി.

ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. ഇനി കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കു സാധിക്കുമെന്നും കെജ്രിവാള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് വളപ്പില്‍ വച്ചാണ് കെജ്രിവാള്‍ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചത്്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia