തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം രമേശ് നിര്യാതനായി.
തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശ് കരിപ്പറമ്പത്ത് (39 ) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം.
മൂന്നിയൂർ -കളിയാട്ടമുക്ക് പെരികൊല്ലൻ പുറായ എം.എച്ച് നഗർ സ്വദേശിയാണ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മൂന്നിയൂർ പാറക്കടവ് ഡിവിഷൻ മെമ്പറാണ്.
മൂന്നിയൂർ പഞ്ചായത്ത് ദളിത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.
ചെമ്മാട് ഓട്ടോ ഡ്രൈവർ ആയിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് തലപ്പാറ ശ്മശാനത്തിൽ നടന്നു.
പിതാവ് : ചൂലൻ.
മാതാവ് : വള്ളി.
ഭാര്യ : ആശ.
മക്കളില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രമേശന്റെ എതിർ സ്ഥാനാർത്ഥിയും ബന്ധുവുമായ മുൻ എട്ടാം വാർഡ് മെമ്പർ വാസു കരിപറമ്പത്ത് കഴിഞ്ഞയാഴ്ചയായിരുന്നു മരണപ്പെട്ടത്
