NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫ്രിഡ്ജിൽ വയ്ക്കാതെയും മുന്തിരി കേടാകാതെ സൂക്ഷിക്കാം; അഫ്ഗാനിസ്ഥാനിലെ വേറിട്ട രീതി; വീഡിയോ വൈറൽ

മുന്തിരി നമ്മള്‍ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുന്തിരി ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചു വെയ്ക്കുന്നതിനുള്ള ഒരു പരമ്പരാഗത രീതിയാണ് അഫ്ഗാനിസ്ഥാനിലെ  ഒരു കച്ചവടക്കാരന്‍ നമുക്ക് കാണിച്ചു തരുന്നത്.

അദ്ദേഹം പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കളിമണ്ണാണ് പ്രകൃതിദത്തമായ രീതിയില്‍ മുന്തിരി ദീര്‍ഘനാളത്തേക്ക് സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്. സൗദ് ഫൈസല്‍ മാലിക് എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ മുന്തിരി കളിമണ്ണില്‍ പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിച്ച മുന്തിരി ഒരു വര്‍ഷമോ അതിലധികമോ പഴയതു പോലെ തന്നെയിരിക്കുമെന്നും ഉപയോക്താവ് പറയുന്നു. കളിമണ്ണ് കൊണ്ട് പൊതിഞ്ഞ മുന്തിരിയുമായി പോകുന്ന ഒരു ഉന്തുവണ്ടിയാണ് വൈറലായ വീഡിയോയില്‍ ആദ്യം കാണാന്‍ കഴിയുന്നത്.

പിന്നീട് ഒരാള്‍ അതില്‍ നിന്ന് ഒരു കളിമണ്‍ പാത്രമെടുത്ത് ശ്രദ്ധാപൂര്‍വ്വം പൊട്ടിക്കുന്നുണ്ട്. തുറന്നുനോക്കുമ്പോള്‍ കാണുന്നത് കേടുകൂടാതെ ഇരിക്കുന്ന മുന്തിരിയാണ്. ഏപ്രില്‍ 17ന് പോസ്റ്റ് ചെയ്ത് വീഡിയോ 2.1 മില്യണിലധികം കാഴ്ചക്കാരാണ് ഇതുവരെ കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

മുന്തിരിത്തോട്ടങ്ങളും ഫല വൃക്ഷങ്ങളും മഞ്ഞുമൂടിയ പര്‍വ്വതങ്ങളും കൊണ്ട് ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനിലാണ് ഈ പരമ്പരാഗത രീതി പിന്തുടരുന്നത്. ഒരു പുരാവസ്തു ഗവേഷകന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതൽ അഫ്ഗാനിസ്ഥാനില്‍ ഈ രീതി നിലവിലുണ്ടെന്നാണ്. കങ്കിന എന്നാണ് അത് അറിയപ്പെടുന്നത്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന മണ്‍ഭരണികള്‍ ശൈത്യകാലത്ത് പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കുന്നു.

ലോകത്തില്‍ പല വിലയിലുള്ള മുന്തിരികള്‍ ലഭ്യമാണ്. ലക്ഷങ്ങള്‍ വിലയുള്ള മുന്തിരിയും ഇക്കൂട്ടത്തിലുണ്ട്. 2019ല്‍ ജപ്പാനില്‍ റെക്കോര്‍ഡ് വിലയ്ക്ക് ലേലം ചെയ്തത മുന്തിരിയെ റോള്‍സ് റോയ്‌സ് മുന്തിരി എന്നാണ് വിളിക്കുന്നത്.

ലോകത്തില്‍ പല വിലയിലുള്ള മുന്തിരികള്‍ ലഭ്യമാണ്. ലക്ഷങ്ങള്‍ വിലയുള്ള മുന്തിരിയും ഇക്കൂട്ടത്തിലുണ്ട്. 2019ല്‍ ജപ്പാനില്‍ റെക്കോര്‍ഡ് വിലയ്ക്ക് ലേലം ചെയ്തത മുന്തിരിയെ റോള്‍സ് റോയ്‌സ് മുന്തിരി എന്നാണ് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *