കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട് : കരിപ്പൂരിൽ വിമാനമിറങ്ങിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. മൂന്ന് കാരിയർമാർ അടക്കം 10 പേർ പിടിയിലായി.
ദുബായിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഇ.കെ. ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 2.675 കിലോ സ്വർണ്ണവും പിടികൂടി.
കൂട്ടിക്കൊണ്ടുപോകാനെത്തിയ 3 കാറുകളും പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ 15 കാരിയർമാരാണ് ഇതിനകം തുടർച്ചയായി പൊലീസ് വലയിലാകുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ 12 കിലോ സ്വർണ്ണമാണ് പൊലീസ് പിടിച്ചത്.
