NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണു നവവരന്‍ മുങ്ങി മരിച്ചു;

റെജിലും ഭാര്യയും

കോഴിക്കോട്: ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം.

 

മാര്‍ച്ച് 14 നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന് എത്തിയതാണ് ഇരുവരും.

ഫോട്ടോ ഷൂട്ടിനിടെ റെജില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.

അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചു. പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *