അന്തർ സംസ്ഥാന തൊഴിലാളി സംഗമം
ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളി സംഗമം .
പരപ്പനങ്ങാടി : ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പരപ്പനങ്ങാടിയിൽ അന്തർ സംസ്ഥാന തൊഴിലാളി സംഗമം സംഘടിപ്പിച്ചു. അബ്റാർ മഹല്ല് രക്ഷാധികാരി പി. കെ. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
പശ്ചിമ ബംഗാളിലെ സാമൂഹ്യ പ്രവർത്തകൻ ഉമർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. അബ്റാർ മസ്ജിദ് പരിപാലന കമ്മറ്റി അധ്യക്ഷൻ ടി.ടി.ശംസുദ്ദീൻ, ഉമ്മർകോയ പട്ടണത്ത്, ആർ. ഹംസ, പി.വി. നാസിർ കേയി, തുടങ്ങിയവർ സംബന്ധിച്ചു.
അബ്റാർ മസ്ജിദ് ഇമാം തൗസീഫ് സ്വാഗതം പറഞ്ഞു.
