NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു.

പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരുവയസ്സുകാരിയായ മകൾ ഇഷ ആണ് മരിച്ചത്. ഇന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും അരമണിക്കൂറോളം തെരച്ചിൽ നടത്തിയിരുന്നു.

ഇതിനിടയിലാണ് അയല്പക്കത്തെ വീട്ടിൽ പില്ലറിനോട് ചേർന്ന് ബക്കറ്റിൽ പകുതി മാത്രമുള്ള വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർമാർ കഠിന പ്രയത്നം നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മയ്യിത്ത് നിലമ്പൂർ ഹോസ്പിറ്റലിൽ. നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *