NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മീഡിയ വണ്ണിനെതിരെയുള്ള നീക്കം : പരപ്പനങ്ങാടിയിൽ പൗരാവലിയുടെ പ്രതിഷേധ സംഗമം

മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ പൗരാവലി പരപ്പനങ്ങാടി ടൗണിൽ സംഘടിപ്പിച്ച സംഗമത്തിൽ പരപ്പനങ്ങാടി നഗര സഭ ചെയർമാൻ എ ഉസ്മാൻ സംസാരിക്കുന്നു 

പരപ്പനങ്ങാടി : മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ പരപ്പനങ്ങാടിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പൗരാവകാശ സംരക്ഷണ സമിതി അദ്ധ്യക്ഷൻ യു.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഉമ്മർ ഒട്ടുമ്മൽ (മുസ്ലിം ലീഗ്), ടി. കാർത്തികേയൻ ( (സി.പി.എം) കെ.പി.ഷാജഹാൻ (കോൺഗ്രസ് ), സി.പി. അബ്ദുൽ വഹാബ് (ഐ.എൻ.എൽ), കാട്ടേരി സെയ്തലവി (വെൽഫെയർ പാർട്ടി ), ഗിരീഷ് തോട്ടത്തിൽ (സി.പി.ഐ), അബ്ദുൽ ഹമീദ് കരിങ്കല്ലത്താണി (എസ്.ഡി.പി.ഐ), സക്കീർ പരപ്പനങ്ങാടി (പി.ഡി.പി.)

കൗൺസിലർ ഫാത്തിമ റഹീം, മുൻ സിഡ്കൊ ചെയർമാൻ നിയാസ് പുളിക്കലകത്ത്, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി എ.വി. വിനോദ് കുമാർ, എം.എസ്.എസ്. ജില്ല സെക്രട്ടറി സി. ഇബ്റാഹിം ഹാജി , രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ വർക്കിങ്ങ് പ്രസിഡന്റ് അധികാരത്തിൽ ജയപ്രകാശ്, മാധ്യമ പ്രവർത്തകൻ എ. അഹമ്മദുണ്ണി, എഴുത്തുകാരൻ പാലാഴി മുഹമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *