പടിക്കലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
പടിക്കൽ : ദേശീയപാത പടിക്കലിന് സമീപം ആറങ്ങാട്ടുപറമ്പിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം.
വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ (23) ആണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം.
ഇന്ന് രാവിലെ ആറു മണിയോടെയാണ് നാട്ടുകാർ രാഹുലിനെ മരിച്ചനിലയിൽ കണ്ടത്. കുമ്മൻതൊടു പാലം പൊളിച്ചതിനാൽ പറമ്പിൽപീടിക റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
അത്കൊണ്ട് തന്നെ ഇതുവഴി വാഹനങ്ങളും യാത്രക്കാരും വിരളമാണ്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം രക്തം വാർന്നാണ് യുവാവ് മരിച്ചത്. തിരൂരങ്ങാടി പോലീസെത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
