ചമ്രവട്ടം പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി
കുറ്റിപ്പുറം: പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം ഭാരതപുഴയില്‍ മീന്‍ പിടിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി കാട്ടിപ്പരുത്തി മുള്ളമട സ്വദേശി പരേതനായ കല്ലുംപുറത്ത് കൊട്ടിലിങ്ങല്‍ ഉമ്മറിന്റെ മകന്‍ അബ്ബാസ്(32) ന്റെ മൃതദേഹമാണ് താനൂര്‍ കടലില്‍ നിന്നും കണ്ടെത്തിയത്.
മത്സ്യബന്ധനത്തിനായി പുറപ്പെട്ട കൂട്ടായി വാദിസലാം വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് 12 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കണ്ടത്.
തുടര്‍ന്ന് പടിഞ്ഞാറേക്കര ഹാര്‍ബറില്‍ എത്തിച്ച മൃതദേഹം തുടര്‍നടപടികള്‍ക്കായി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
