NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ; പ്രതി പൊലീസ് പിടിയിൽ

കോഴിക്കോട്: കുറ്റിച്ചിറയില്‍ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയയാളെ പൊലീസ് പിടികൂടി. സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതെ വിട്ട ജയേഷിനെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞമാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം.

ട്യൂഷന്‍ ക്ലാസിലേക്ക് പോയ പത്തും പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളെ പ്രതി വളര്‍ത്തുമീനിനെ വാങ്ങിത്തരാം എന്നു പറഞ്ഞു കുറ്റിച്ചിറയില്‍നിന്ന് ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. പത്തുവയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് വണ്ടിയില്‍ കയറ്റിയിരുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

ഒരു കാര്‍ വരുമെന്നും ബീച്ചിലൂടെ കറങ്ങാം എന്നും പ്രതി പറഞ്ഞതോടെ ഈ കുട്ടി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടികളുടെ മൊഴിയുടേയും സി.സി.ടി.വി ദൃശ്യങ്ങളുടേയും സഹായത്തിലാണ് ജയേഷിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

2012 ജൂലൈ 21ന് വട്ടക്കിണറിനു സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ ജയേഷിനെ ക്രൈംബ്രാഞ്ച് പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed