NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സാദിഖലി തങ്ങള്‍ക്കും പി.എം.എ സലാമിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഷിഫ

മലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും പി.എം.എ. സലാമിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മലപ്പുറം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി എം. ഷിഫ.

എം.എസ്.എഫ് അധ്യക്ഷന്‍ പി.കെ നവാസ് അടക്കമുള്ളവര്‍ക്കെതിരെ നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിട്ടും നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് ഷിഫ പറയുന്നത്. നിങ്ങളെക്കൊണ്ട് പറ്റുന്നത് ചെയ്തോ എന്നായിരുന്നു പരാതിയുമായി എത്തിയപ്പോള്‍ പി.എം.എ സലാം പറഞ്ഞതെന്നും ഷിഫ വെളിപ്പെടുത്തി.

നവാസ് അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ തൊട്ടുപിന്നാലെ മുഴുവന്‍ നേതാക്കളെയും നേരിട്ടും ഫോണ്‍ മുഖേനെയും ഹരിത ഭാരവാഹികള്‍ പരാതി അറിയിച്ചിരുന്നെന്നും സാധാരണ നടക്കാറുള്ള നിസ്സംഗതയും ലാഗിംഗും തുടര്‍ന്നപ്പോള്‍ രേഖാമൂലം തന്നെ പരാതി നല്‍കിയെന്നും ഷിഫ പറഞ്ഞു.

പിന്നെയും കുലുങ്ങാത്ത നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ട് തങ്ങള്‍ക്കുള്ള പ്രയാസവും പരാതിയും ആവര്‍ത്തിച്ചു. ‘ ലീഗിലെ ഇടക്കാല തമ്പുരാന്‍ കെട്ടിയിറക്കിയ പി.കെ. നവാസിനെതിരേ എന്തെങ്കിലും നടപടിയെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമോ നിഷ്‌കളങ്കരെ ‘ എന്നതായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും മറുപടി.

വിഷയത്തിന്റെ ഗൗരവം മുഴുവന്‍ നേതാക്കള്‍ക്കും കൃത്യമായി ബോധ്യപ്പെട്ടിട്ടും നിസ്സഹായരായി നില്‍ക്കുന്ന നേതാക്കളില്‍നിന്നുണ്ടായ അവഗണയും സാദിഖലി തങ്ങളുടെ ചുറ്റിലും കറങ്ങുന്ന ഉപചാപക സംഘത്തിന്റെ അവഹേളനവും സഹിക്കാതെ ഒടുവില്‍ നിയമത്തിന്റെ പരിരക്ഷ തേടിയാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഷിഫ പറഞ്ഞു.

പാര്‍ട്ടിക്കുവേണ്ടി രാവും പകലുമില്ലാതെ ഓടിനടന്ന് പ്രവര്‍ത്തിച്ച പെണ്‍കുട്ടികള്‍ നീതിക്ക് വേണ്ടി ഉറച്ചുനിന്നതിന്റെ പേരില്‍ ഹരിത കമ്മിറ്റിയെ അന്യായമായി പിരിച്ചുവിടുന്നു. കഴിഞ്ഞ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയാകാന്‍ ഇതേ സാദിഖലി തങ്ങളുടെ കത്തുമായി എത്തിയ വ്യക്തിയെ പുതിയ ഹരിത പ്രസിഡന്റായി പ്രഖ്യാപിക്കുന്നു.

ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്ര തമ്പുരാട്ടിയും മാത്രം മതി എന്ന നയം ലീഗില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. പാര്‍ട്ടി നശിച്ചാലും സമുദായം റോട്ടിലായാലും ഞാന്‍ പറയുന്നതാണ് ശരിയെന്ന് വിശ്വസിച്ചു റോട്ടിലൂടെ നടക്കുന്ന രാജാവ് പൂര്‍ണ്ണ നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം കാണിച്ച പുലിക്കുട്ടികളായി ചരിത്രത്തില്‍ തിളങ്ങിനില്‍ക്കും ഹരിതയിലെ പത്തുപെണ്‍കുട്ടികള്‍ എന്നും ഷിഫ പറഞ്ഞു.

 

ഷിഫയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed