ചുണ്ടിലെ ഛായം ആരോഗ്യത്തിന് ഹാനികരം : ഡോക്യുമെൻ്ററി ഫിലിം നിർമിച്ച് പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്. സ്കൂളിലെ സൗഹൃദ ക്ലബ്ബ് വിദ്യാർത്ഥികൾ
പരപ്പനങ്ങാടി : സൗന്ദര്യവർധക വസ്‌തുക്കളിൽ മെർക്കുറി പോലുള്ള രാസപഥാർത്ഥങ്ങളുടെ സാന്നിദ്ധ്യം മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നതിനാൽ അതിനെതിരെ ബോധവൽകരണത്തിനായി പരപ്പനങ്ങാടി എസ് എൻ എം ഹയർസെക്കണ്ടറി സ്കൂളിലെ സൗഹൃദാ ക്ലബ്ബ് വിദ്യാർത്ഥികൾ ചെറിയ ഡോക്യുമെൻ്ററി ഫിലിം നിർമ്മിച്ച് മാതൃകയായി.
ചുണ്ടിൽ ഛായം തേക്കുന്നതിലൂടെ ആഹാര പാനീയങ്ങളിലൂടെ ഉള്ളിലേക്കിറങ്ങി വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധമാണ് പ്രധാന സന്ദേശം. ഫിലിമിലെ അഭിനേതാക്കളും നിർമ്മാതാവുമെല്ലാം വിദ്യാർതികളാണെന്നതാണതിൻ്റ പ്രത്യേകത. വിദ്യാർത്ഥികൾ കൂടുതൽ ഉപയോഗിക്കുന്ന റീലുകൾക്ക് സമാനമായ സമയ ദൈർഘ്യമാണ് ഡോക്യുമെൻ്ററിക്കുള്ളത് എന്നത് കൂടുതൽ സ്വാധീനിക്കപ്പെടും.
സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പ്രചാരണം നൽകാൻ പദ്ധതികളാവിഷ്‌കരിച്ചു. ഡോക്യുമെൻ്ററി പ്രദർശനത്തിനും അനുമോദനത്തിനുമായി ചേർന്ന സംഗമം എസ്.എൻ.എം. സ്കൂൾ മാനേജർ അശ്‌റഫ് കുഞ്ഞാവാസ് ഉദ്ഘാടനം ചെയ്തു. പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെ സംഗമം ഉപഹാരം നൽകി അനുമോദിച്ചു.
പി.ടി.എ പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. മാനേജ് മെൻ്റ് സെക്രട്ടറി സുബൈർ കെ ആർ എസ് , പ്രിൻസിപ്പാൾ എ ജാസ്മിൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ മുജീബ് സൗഹൃദാ ക്ലബ് കോഡിനേറ്റർ വി സ്മിത ടീച്ചർ, ബിന്ദു ടീച്ചർ, സൗഹൃദ ക്ലബ് ലീഡർ സ്വീയാന അലാവുദ്ദീൻ, സിദ്റ, സിയ നിസാർ എന്നിവർ പ്രസംഗിച്ചു.
